പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്ല്യാണി സിനിമാ ലോകത്തേക്ക്

സംവിധായകന്‍ പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണി സിനിമയിലേക്ക് എത്തുന്നു.

കല്യാണിയുടെ നായകനായി എത്തുന്നത് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെയും അമലയുടെയും മകന്‍ അഖില്‍ അക്കിനേനിയായിരിക്കും.

ഹലോ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിക്രം.കെ.കുമാറാണ്.

അഖിലിന്റെ ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ചിത്രത്തിന്റെ ടീസര്‍ ഇപ്പോള്‍ യു ട്യൂബില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്.

ഇതിനോടകം തന്നെ 14 ലക്ഷം പേരാണ് ടീസര്‍ കണ്ടത്. അക്കിനേനി നാഗാര്‍ജുനയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top