ആദ്യം മലയാള സിനിമയില്‍ അഭിനയിക്കാനായിരുന്നു ആഗ്രഹമെന്ന് തുറന്ന് പറഞ്ഞ് കല്യാണി

പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ കല്യാണി സിനിമാ ലോകത്തേയ്ക്ക് അരങ്ങേറ്റം കുറിയ്ക്കുകയാണ്.

തെലുങ്കു സുപ്പര്‍ താരം നാഗര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനിയ്‌ക്കൊപ്പമാണ് കല്യാണിയുടെ ആദ്യ സിനിമ.

എന്നാല്‍ താന്‍ ആദ്യം മലയാളത്തില്‍ അഭിനയിക്കാനാണ് ആഗ്രഹിച്ചിരുന്നതെന്ന് കല്യാണി പറഞ്ഞു.

എന്റെ ആഗ്രഹം മലയാളത്തിലൂടെ തുടങ്ങണം എന്നായിരുന്നു. എന്നാല്‍ നാഗാര്‍ജുനയെ പോലുള്ള ഒരാള്‍ വിളിച്ചാള്‍ ഞങ്ങള്‍ക്കു നോ എന്നു പറയാനാകില്ല. അത്രയ്ക്ക് അടുപ്പമാണ് ആ കുടുംബവുമായിട്ട് കല്ല്യാണി പറയുന്നു.

വിക്രം കുമാറാണ് കല്യാണിയുടെ അരങ്ങേറ്റ ചിത്രം സംവിധാനം ചെയ്യുന്നത്.

നാഗാര്‍ജുനയുടെ ഉടമസ്ഥതയില്‍ ഉള്ള അന്നപൂര്‍ണ്ണ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വിക്രമും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇരുമുഖനില്‍ ആനന്ദ് ശങ്കറിന്റെ സംവിധാന സഹായിയായി കല്യാണി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Top