കരുതലായി കല്യാൺ സിൽക്‌സ് . . .ആഘോഷ തുക ദുരിതബാധിതർക്ക് . . .

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ മുങ്ങി പോയവരെ കൈപിടിച്ചുയര്‍ത്താന്‍ കല്യാണ്‍ സില്‍ക്‌സും ഒപ്പമെത്തുന്നു.

കല്പ്പറ്റയിലെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കുമായി കരുതിയ തുക വയനാടിന്റെ പുനര്‍നിര്‍മാണത്തിനായി വിനിയോഗിക്കാന്‍ ഒരുങ്ങുകയാണ് കല്യാണ്‍ സില്‍ക്സ്. ഇക്കാര്യം കല്യാണ്‍ സില്‍ക്സിന്റെ ബ്രാന്‍ഡ് അംബാസിഡറായ പൃഥ്വിരാജാണ് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

ആഘോഷങ്ങളല്ല, കരുതലാണ് ഇപ്പോള്‍ വേണ്ടതെന്നും കേരളം പൂര്‍വ്വസ്ഥിതിയിലാകുമ്പോള്‍ നിങ്ങളോടൊപ്പം ആഘോഷിക്കാന്‍ ഞാനും കല്‍പ്പറ്റയില്‍ ഉണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ഔപചാരിക ഉദ്ഘാടന ചടങ്ങുകള്‍ ഇല്ലാതെ ആഗസ്റ്റ് 17നാണ് കല്യാണ്‍ സില്‍ക്സിന്റെ 29ാമത് ഷോറൂം കല്‍പ്പറ്റയില്‍ ഉദ്ഘാടനം ചെയ്യുക. പ്രളയത്തെ അതിജീവിച്ചു കൊണ്ട് കേരളം സമാധനത്തിലേക്കും സന്തോഷത്തിലേക്കും തിരികെയെത്തുമ്പോള്‍ അവര്‍ക്കൊപ്പം സന്തോഷിക്കാന്‍ പൃഥ്വിരാജ് കല്‍പ്പറ്റയിലെ ഷോറും സന്ദര്‍ശിക്കുമെന്ന് കല്യാണ്‍ സില്‍ക്സും കുറിപ്പിലൂടെ അറിയിച്ചു.

കല്യാണിന്റെ തീരുമാനത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Top