Kalyan Jwellers-Manju warrier

തൃശ്ശൂര്‍: പ്രധാന മന്ത്രിയുടെ എല്ലാവര്‍ക്കും ഭവനം വിഷന്‍ 2022 പദ്ധതിയിലേക്ക് ആയിരം വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനുള്ള കല്യാണ്‍ ജൂവലേഴ്‌സ് അധികൃതരുടെ തീരുമാനത്തില്‍ അഭിമാനം തോന്നുന്നതായി നടി മഞ്ജു വാര്യര്‍.

കല്യാണ്‍ കുടുംബത്തില്‍ അംഗമായതില്‍ സന്തോഷമുണ്ട്. രാജ്യത്തിനോടുള്ള അവരുടെ പ്രതിബദ്ധതയില്‍ അഭിമാനം തോന്നുന്നു, മഞ്ജു വാര്യര്‍ പറഞ്ഞു.

20 കോടി രൂപ ചെലവിലാണ് കല്യാണ്‍ ജുവലേഴ്‌സ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്.

manju warrier

തൃശ്ശൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കല്യാണ്‍ ജുവലേഴ്‌സ് ഉടമ കല്യാണ രാമന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചാണ് സഹായം വാഗ്ദാനം ചെയ്തത്. രാജ്യത്തിനകത്തും പുറത്തുമായി നിരവധി ഷോറൂമുകളുള്ള കല്യാണ്‍ ജുവലേഴ്‌സ് ഇതിനു മുമ്പും പാവപ്പെട്ടവരെ സഹായിക്കുന്നതിനായി രംഗത്ത് വന്നിട്ടുണ്ട്.

വാഗ്ദാനങ്ങള്‍ പ്രഖ്യാപനങ്ങളിലൊതുക്കുന്നവര്‍ക്കിടയില്‍ നിന്നും തികച്ചും വ്യത്യസ്തരായ കല്യാണ്‍ ഗ്രൂപ്പ് അപ്രതീക്ഷിതമായി പാവപ്പെട്ടവര്‍ക്കുള്ള സഹായവുമായി രംഗത്ത് വന്നത് മഞ്ജു വാര്യരെ പോലും അമ്പരപ്പിക്കുകയായിരുന്നു.

അഭിനയത്തില്‍ നിന്നും നൃത്തത്തില്‍ നിന്നും ലഭിക്കുന്ന പ്രതിഫലത്തിന്റെ ഒരു പങ്ക് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയാണിപ്പോള്‍ മഞ്ജു.

അപൂര്‍വ്വ രോഗത്തിനടിമയായി മരണത്തോട് മല്ലിട്ട വിദ്യാര്‍ത്ഥിനിയായ അമ്പിളി ഫാത്തിമയ്ക്ക് അഞ്ച് ലക്ഷം രൂപ സഹായധനം നല്‍കിയ മഞ്ജു വാര്യരുടെ നടപടി ഏറെ ശ്രദ്ധേയമായിരുന്നു.

Top