ഓരോ തവണ ഇത് കാണുമ്പോഴും എന്റെ കണ്ണുകള്‍ നിറയുന്നു; വികാരാധീനനായി ബിഗ് ബി

big b

ന്ത്യന്‍ സിനിമാ ലോകത്തിന്റെ ബിഗ് ബിയായ അമിതാഭ് ബച്ചനും മകള്‍ ശ്വേതാ ബച്ചനും ഒരുമിക്കുന്നു. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യത്തിലൂടെയാണ് ശ്വേത എത്തുന്നത്. അതും സ്വന്തം അച്ഛനൊപ്പം. പരസ്യത്തില്‍ പെന്‍ഷന്‍ തിരിച്ചു നല്‍കാന്‍ എത്തുന്നയാളായാണ് അമിതാഭ് എത്തുന്നത്. മകളായാണ് ശ്വേത അഭിനയിക്കുന്നത്.

ബിഗ് ബി ഈ പരസ്യം ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു. ‘തീര്‍ത്തും വൈകാരികമായ നിമിഷമാണ് എനിക്കിത്. ഓരോ തവണ കാണുമ്പോഴും എന്റെ കണ്ണുകള്‍ നിറയുന്നു. പെണ്‍മക്കള്‍ മിടുക്കരാണ്’ ബച്ചന്‍ കുറിച്ചു.

https://youtu.be/a3SAarsVRaU

ബച്ചന്റെ മൂത്ത മകളാണ് ശ്വേത. നേരത്തെ ചില ടെലിവിഷന്‍ പരിപാടികളില്‍ അതിഥിയായി എത്തിയിട്ടുണ്ടെങ്കിലും ശ്വേത അമിതാഭിന്റെ മറ്റു മക്കളെപ്പോലെ ക്യാമറയ്ക്കു മുന്നില്‍ പ്രത്യക്ഷപ്പെടാറില്ല.

Top