പ്രളയ ബാധിതർക്ക് കാരുണ്യം ചൊരിഞ്ഞ് കല്യാൺ ഗ്രൂപ്പ് രംഗത്ത് . .

കൊച്ചി : പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങുമായി കല്യാണ്‍ ഗ്രൂപ്പ്. ദുരിത ബാധിതര്‍ക്ക് ഒരു കോടി രൂപ നല്‍കുമെന്ന് കല്യാണ്‍ ജ്വല്ലറി ഗ്രൂപ്പ് അറിയിച്ചു. വീടു നഷ്ടപ്പെട്ടവര്‍ക്കു വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്നു കല്യാണ്‍ വീടുവച്ച് കൊടുക്കുമെന്നും ചെയര്‍മാന്‍ ടി.എസ്.കല്യാണരാമന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം ഇക്കാര്യം അറിയിച്ചു.

കല്പ്പറ്റയിലെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കുമായി കരുതിയ തുക വയനാടിന്റെ പുനര്‍നിര്‍മാണത്തിനായി വിനിയോഗിക്കാന്‍ ഒരുങ്ങുകയാണെന്ന് കല്യാണ്‍ സില്‍ക്‌സും അറിയിച്ചിരുന്നു. ഇക്കാര്യം കല്യാണ്‍ സില്‍ക്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായ പൃഥ്വിരാജാണ് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

ആഘോഷങ്ങളല്ല, കരുതലാണ് ഇപ്പോള്‍ വേണ്ടതെന്നും കേരളം പൂര്‍വ്വസ്ഥിതിയിലാകുമ്പോള്‍ നിങ്ങളോടൊപ്പം ആഘോഷിക്കാന്‍ ഞാനും കല്‍പ്പറ്റയില്‍ ഉണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ഔപചാരിക ഉദ്ഘാടന ചടങ്ങുകള്‍ ഇല്ലാതെ ആഗസ്റ്റ് 17നാണ് കല്യാണ്‍ സില്‍ക്‌സിന്റെ 29ാമത് ഷോറൂം കല്‍പ്പറ്റയില്‍ ഉദ്ഘാടനം ചെയ്യുക. പ്രളയത്തെ അതിജീവിച്ചു കൊണ്ട് കേരളം സമാധനത്തിലേക്കും സന്തോഷത്തിലേക്കും തിരികെയെത്തുമ്പോള്‍ അവര്‍ക്കൊപ്പം സന്തോഷിക്കാന്‍ പൃഥ്വിരാജ് കല്‍പ്പറ്റയിലെ ഷോറും സന്ദര്‍ശിക്കുമെന്ന് കല്യാണ്‍ സില്‍ക്‌സും കുറിപ്പിലൂടെ അറിയിച്ചു.

കല്യാണിന്റെ തീരുമാനത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Top