യോഗി ബാബുവിന് നയൻതാരയോ ? പ്രണയ ഗാനരംഗം തമിഴകത്ത് സെൻസേഷൻ !

Kolamaavu Kokila,

ചെന്നൈ: തമിഴകത്തിപ്പോള്‍ എല്ലാവര്‍ക്കും ‘കല്യാണവയസ്സാണ് ‘. കോമഡി നടന്‍ യോഗി ബാബു – നയന്‍സ് പ്രണയം ഒപ്പിയെടുത്ത എനിക്ക് – കല്യാണ വയസ്സ് വന്തിരിച്ചെടി’ എന്ന ഗാനരംഗം ഇപ്പോള്‍ തമിഴകത്ത് വൈറലായിരിക്കുകയാണ്.

യോഗി ബാബുവിന് വരെ നയന്‍താരയെ ലഭിച്ച കാലമാണിതെന്ന് പറഞ്ഞ് പ്രൂഖ കോമഡി താരം വിവേക് പ്രതികരിച്ചതും യുവാക്കള്‍ക്കിടയില്‍ തരംഗമായി കഴിഞ്ഞു. ‘കോലമാവു കോകില’ സിനിമയിലെ ഗാനത്തിലെ യോഗി ബാബുവിന്റെ നടനവും മാനിറസങ്ങളുമാണ് തമിഴ് ജനതയെ സ്വാധീനിച്ചത്.

ഈ ഗാനം കേട്ട് ദളപതി വിജയ് പലവട്ടം പൊട്ടിച്ചിരിച്ച് നന്നായി അഭിനയിച്ചെന്ന് അഭിനന്ദിച്ചെന്ന് യോഗി ബാബു തന്നെ വെളിപ്പെടുത്തി. വിജയ് യുടെ കൂടെ ദളപതി 62-ല്‍ അഭിനയിച്ച് വരികയാണിപ്പോള്‍ യോഗിബാബു.

നയന്‍താരയുടെ കഥാപാത്രത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം മയക്കുമരുന്നു വില്ക്കാന്‍ തീരുമാനിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും രസകരമായി അവതരിപ്പിക്കാനാണ് ശ്രമമെന്നും അനിരുദ്ധ് പറഞ്ഞു. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന കൊലമാവ് കോകില ഒരു ത്രില്ലര്‍ ചിത്രമാണ്. ശരണ്യ പൊന്‍വണ്ണന്‍, ജാക്വലിന്‍, നവീന്‍ കുമാര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

Top