ഹിമാചല്‍പ്രദേശ് ഗവര്‍ണറായി കല്‍രാജ് മിശ്രയെ നിയമിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി കല്‍രാജ് മിശ്രയെ ഹിമാചല്‍പ്രദേശ് ഗവര്‍ണറായി നിയമിച്ചു. നിലവിലെ ഹിമാചല്‍ ഗവര്‍ണറായിരുന്ന ആചാര്യ ദേവവ്രതിനെ ഗുജറാത്തിലേക്കും മാറ്റി. രാഷ്ട്രപതിഭവനാണ് ഇരുവരുടെയും നിയമനം സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.

ഒന്നാം മോദി സര്‍ക്കാരില്‍ ചെറുകിട വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു കല്‍രാജ് മിശ്ര. നിലവിലെ ഹിമാചല്‍ ഗവര്‍ണര്‍ ഒ.പി കോലി വിരമിക്കുന്ന ഒഴിവിലാണ് ആചാര്യ ദേവവ്രതിന്റെ നിയമനം.

Top