വയനാട് കളക്ടറുടെ വീടിന് നേരെ കല്ലേറ്; അന്വേഷണം ആരംഭിച്ച് പൊലീസ്‌

കല്‍പ്പറ്റ: വയനാട് കളക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ വീടിന് നേരെ കല്ലേറ്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് കല്ലേറുണ്ടായത്. കല്‍പറ്റ കെഎസ്ആര്‍ടിസി ഗാരേജിനു സമീപമുള്ള ഔദ്യോഗിക വസതിക്കു നേരെയായിരുന്നു ആക്രമണം.

സംഭവം നടക്കുമ്പോള്‍ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയും വീട്ടിലുണ്ടായിരുന്നു. കല്ലേറില്‍ വീടിന്റെ തിണ്ണയിലെ ടൈലുകള്‍ തകര്‍ന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top