ചുരുളഴിഞ്ഞ് ആദിവാസി യുവാവിന്റെ മരണം; അച്ഛനും മകനും അറസ്റ്റില്‍

കല്‍പ്പറ്റ: മൂന്ന് വര്‍ഷം മുമ്പ് ആദിവാസി യുവാവ് മരിച്ചത് കൊലപാതകമാണെന്ന് തെളിഞ്ഞു. വയനാട് ജില്ലയിലെ കേണിച്ചിറയിലാണ് സംഭവം. കൂലി കൂടുതല്‍ ചോദിച്ചതിനാണ് കേണിച്ചിറ അതിരാറ്റ് പാടി കോളനിയിലെ മണിയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ കേണിച്ചിറ സ്വദേശി വിഇ തങ്കപ്പനും മകന്‍ സുരേഷുമാണ് അറസ്റ്റിലായത്.

കൂലി കൂടുതല്‍ ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് മണിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. പിന്നീട് മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹത്തിന് അടുത്ത് വിഷക്കുപ്പി വെയ്ക്കുകയായിരുന്നു. പൊലീസിന്റെ വിശദമായ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

Top