വയനാട്ടിലെ വനത്തിനുളളില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍

dead-body

കല്‍പ്പറ്റ: യുവാവ് വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. പുല്‍പ്പള്ളി മണല്‍വയല്‍ കാരനാട്ട് സുരേന്ദ്രന്‍-ലത ദമ്പതികളുടെ മകന്‍ രാഗേഷി(29) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ മുതലാണ് രാഗേഷിനെ കാണാതായത്. ഇന്ന് പുലര്‍ച്ചെ മണല്‍വയല്‍ എല്ലക്കൊല്ലി വനാതിര്‍ത്തി പ്രദേശത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കേണിച്ചിറ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുല്‍പ്പള്ളി ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്നു രാഗേഷ്. ഭാര്യ:രസിത. രണ്ട് മക്കളുണ്ട്.

Top