കല്‍പ്പറ്റയില്‍ റിസോര്‍ട്ട് നടത്തിപ്പുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

dead body

വയനാട്: മുണ്ടേരിയിലെ വിസ്‌പെറിംഗ് വുഡ്‌സ് റിസോര്‍ട്ട് നടത്തിപ്പുകാരനെ കല്‍പ്പറ്റയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വില്‍സണ്‍ സാമുവല്‍ (64) ആണ് മരിച്ചത്. റിസോര്‍ട്ടിന് സമീപത്തെ റോഡില്‍ ചോരപ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. പൊലീസ് സ്ഥലത്ത് പരിശോധന നടത്തി അന്വേഷണം തുടങ്ങി.

കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. വ്യാഴാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് അറിയിച്ചു. കൊലപാതകിയെക്കുറിച്ചും കാരണവും ഇതുവരെ വ്യാക്തമായിട്ടില്ല.

Top