സിദ്ധാര്‍ത്ഥന് മര്‍ദ്ദനമേറ്റതിനെക്കുറിച്ച് കോളേജ് അധികൃതര്‍ക്ക് അറിയാമായിരുന്നു: ടി സിദ്ദിഖ്

കല്‍പ്പറ്റ: പൂക്കോട് വെറ്ററനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികരണവുമായി കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ്.സിദ്ധാര്‍ത്ഥന് മര്‍ദ്ദനമേറ്റതിനെക്കുറിച്ച് കോളേജ് അധികൃതര്‍ക്ക് അറിയാമായിരുന്നുവെന്ന് ടി സിദ്ദിഖ് ആരോപിച്ചു. പ്രതികളെല്ലാവരും അനുശോചന യോഗത്തിന്റെ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. അനുശോചന യോഗത്തിന് കൊല്ലാന്‍ നേതൃത്വം കൊടുത്തവരുടെയും ഡീനിന്റെയും മൗനമായ പിന്തുണയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ ഡീന്‍ തടഞ്ഞു. ഡീനിന്റെ ഭാഗത്തുനിന്ന് അക്രമ സംഭവങ്ങളെ അമര്‍ച്ച ചെയ്യാനുള്ള സമീപനമാണ് ഉണ്ടായത്. പ്രതികളെക്കുറിച്ച് ഡീനിന് അറിയാം. വിവരങ്ങള്‍ പുറത്താകാതിരിക്കാന്‍ ഡീനിന് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും ടി സിദ്ദിഖ് ആരോപിച്ചു. സംഭവം സ്ഥലം എംഎല്‍എയായ തന്നെ അറിയിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

Top