16 കാരനായ വിദ്യാര്‍ത്ഥിക്കെതിരെ ലൈംഗിക പീഡനം; മൂന്ന് പേര്‍ അറസ്റ്റില്‍

raped

കല്‍പകഞ്ചേരി: 16 കാരനായ വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥി ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

കല്ലിങ്ങലില്‍ വര്‍ക്ക്ഷോപ്പ് നടത്തുന്ന അലനല്ലൂര്‍ സ്വദേശി ശിവദാസന്‍ (51), രണ്ടത്താണി പോക്കാട്ടില്‍ അബ്ദുസമദ് (23), കുറുക്കോളിലെ പൊട്ടച്ചോല സമീര്‍ (35) എന്നിവരെയാണ് കല്‍പകഞ്ചേരി സിഐ എകെ ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്.

കുട്ടി നിരവധി പേരുടെ ലൈംഗിക ചൂഷണത്തിന് വിധേയനായി കൊണ്ടിരിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയെ ആവശ്യക്കാര്‍ക്ക് എത്തിക്കുന്ന പ്രധാന പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയാകുകയാണ്. മൂന്ന് കേസുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയതെന്നും പൊലീസ് പറഞ്ഞു.

സമാന സംഭവത്തില്‍ വളാഞ്ചേരി, കാടാമ്പുഴ സ്റ്റേഷനുകളിലും നിരവധി പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികളെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.

Top