ഭിന്നശേഷിക്കാര്‍ക്കായി സംസ്ഥാനതലത്തില്‍ കലാ കായിക മേളകള്‍ സംഘടിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

school-kalolsavam

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്കായി സംസ്ഥാനതലത്തില്‍ കലാകായിക മേളകള്‍ സംഘടിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. സാമൂഹികനീതി വകുപ്പിന്റെ നേൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുക.

സെപ്തംബറില്‍ ആരംഭിച്ച് നവംബറിലാണ് മേള അവസാനിക്കുക. ജില്ലാ തലത്തില്‍ വിജയിക്കുന്നവരെയാണ് സംസ്ഥാനതലത്തില്‍ മത്സരിപ്പിക്കുക. ഇതാദ്യമായാണ് ദേശീയ തലത്തില്‍ ഇത്തരമൊരു മേള നടക്കുന്നത്.

സംസ്ഥാനത്തെ പതിനായിരത്തോളം വരുന്ന ഭിന്നശേഷിക്കാര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു.

40 ശതമാനത്തിന് മുകളില്‍ ഭിന്നശേഷിയുള്ളവരെയാണ് മേളയില്‍ പങ്കെടുപ്പിക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്നവര്‍, കേള്‍വി-കാഴ്ച പരിമിതരായവര്‍, ചലന വൈകല്യമുള്ളവര്‍, ബഹു വൈകല്യമുള്ളവര്‍ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് മത്സരങ്ങള്‍.

എട്ട് മുതല്‍ 11 വയസ്, 12 മുതല്‍ 17, 18 മുതല്‍ 21, 22 മുതല്‍ 55 വയസ് വരെ എന്നിങ്ങനെ വിഭാഗങ്ങളുണ്ടാകും. വിദ്യാര്‍ത്ഥികളായ വിജയികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ഉതകുന്ന തരത്തില്‍ ഗ്രേസ് പോയിന്റ് നല്‍കും.

Top