kallummakkaya farmers

കാസര്‍കോട്: കൃഷിനാശം മൂലം കാസര്‍കോട് ജില്ലയിലെ കല്ലുമ്മക്കായ കര്‍ഷകര്‍ക്ക് 17 കോടിയുടെ നഷ്ടം സംഭവിച്ചതായി കണക്കുകള്‍. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കല്ലുമ്മക്കായ കര്‍ഷകര്‍ പ്രക്ഷോഭ പാതയിലേക്ക്.

കാലാവസ്ഥാ വ്യതിയാനവും രോഗബാധയും മൂലമാണ് കല്ലുമ്മക്കായ കൃഷി നശിക്കുന്നത്. ജില്ലയില്‍ 17 കോടി രൂപ വിലമതിക്കുന്ന 1700 ടണ്‍ കല്ലുമ്മക്കായ കൃഷി നശിച്ചതായാണ് കണക്ക്.

രാജ്യത്ത് കല്ലുമ്മക്കായ ഉല്‍പാദനത്തിന്റെ 75 ശതമനാവും നടക്കുന്ന പടന്ന, വലിയപറമ്പ, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ പഞ്ചായാത്തുകളിലെ കര്‍ഷകരെയാണ് കൃഷി നാശം തകര്‍ച്ചയിലേക്ക് നയിച്ചിരിക്കുന്നത്.

ജില്ലയിലെ സ്ത്രീകളുടെ വരുമാനത്തില്‍ ഏറിയ പങ്കും കല്ലുമ്മകായ കൃഷിയില്‍ നിന്നാണ്. പലരും ബാങ്ക് വായ്പ്പയും സ്വര്‍ണ്ണം പണയം വച്ചുമാണ് കൃഷിയിറക്കിയത്. കര്‍ഷകര്‍ക്ക് നഷ്ടപരിഹരം നല്‍കണമെന്നാവശ്യപ്പെട്ട് ഫിഷറീസ് ഓഫീസിലേക്ക് പ്രതിഷേധ സമരം നടത്തി.

കല്ലുമ്മക്കായ വിത്ത് സൗജന്യമായി നല്‍കുക സംഭരണത്തിനും സംസ്‌കരണത്തിനും സൗകര്യം ഒരുക്കുക എന്നീ ആവശ്യങ്ങളും ഇവര്‍ ഉന്നയിക്കുന്നു.

ആത്മഹത്യയുടെ വക്കിലുള്ള കല്ലുമ്മക്കായ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ സമരം നടത്താനാണ് ഇവരുടെ തീരുമാനം.

Top