കല്ലടയാറ്റില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

dead body

പത്തനാപുരം: കല്ലടയാറ്റില്‍ കാണാതായ എംബിഎ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. പത്തനാപുരം കമുകുംചേരി കുഴിവേലില്‍ പ്രഭാകരന്റെ മകള്‍ പ്രവീണ (21) ആണ് മരിച്ചത്. ഇന്ന് രാവിലെ നടത്തിയ തെരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെ മുതല്‍ പ്രവീണയെ കാണാതാവുകയും തുടര്‍ന്ന് തെരച്ചില്‍ നടത്തുകയുമായിരുന്നു. എന്നാല്‍ വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇന്ന് രാവിലെ തെരച്ചില്‍ വീണ്ടും തുടര്‍ന്നു. 10.30 ഓടെയാണ് മൃതദേഹം കല്ലടയാറ്റില്‍ കണ്ടെത്തിയത്.

പത്തനാപുരം പൊലീസെത്തി മേല്‍നടപടി സ്വീകരിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

Top