നടുക്കം മാറാതെ.. കല്ലട ബസ് അപകടത്തില്‍ ഗുരുതര പരിക്കേറ്റയാള്‍ മരിച്ചു

ബംഗളൂരു: മൈസൂരില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട കല്ലട ബസ്, മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതര പരിക്ക് പറ്റിയ ആള്‍ മരിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശിനി ഷെറിന്‍ (26) ആണ് മരിച്ചത്.

അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബംഗളൂരുവില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്കുള്ള യാത്രക്കിടെ ആയിരുന്നു അപകടം. പുലര്‍ച്ചെ നാലോടെയാണ് അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

കഴിഞ്ഞ ദിവസം അവിനാശിയില്‍ ഉണ്ടായ അപകടത്തില്‍ 20 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഈ നടുക്കം വിട്ടുമാറും മുമ്പാണ് അടുത്ത അപകടം നടന്നത്.

Top