കല്‍ക്കിയിലെ സംയുക്ത മേനോന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

വാഗതനായ പ്രവീണ്‍ പ്രഭാരത്തിന്റെ സംവിധാനത്തില്‍ ടൊവിനോ നായകനാകുന്ന പുതിയ ചിത്രമാണ് കല്‍ക്കി. ആഗസ്റ്റില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിനായി ടൊവിനോ നടത്തിയ മേക്കോവര്‍ വീഡിയോ ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തില്‍ നായികയായെത്തുന്ന സംയുക്ത മേനോന്റെ ക്യാരക്റ്റര്‍ പോസ്റ്ററും ഇതിനു പിന്നാലെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുകയാണ്.

കല്‍ക്കിയില്‍ ഡോക്റ്റര്‍ സംഗീത എന്ന കഥാപാത്രത്തെയാണ് സംയുക്ത അവതരിപ്പിക്കുന്നത്. ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ എന്നു വിശേഷിപ്പിക്കാനാവുന്ന കഥാപാത്രമാണിതെന്നാണ് സൂചന.

ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ .കെ.വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് നിര്‍മ്മാണം. സംവിധായകന്‍ പ്രവീണ്‍ പ്രഭാരം, സജിന്‍ സുജാതന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗൗതം ശങ്കറാണ് ഛായാഗ്രഹണം. ശിവ്ജിത്ത്, ഹരീഷ് ഉത്തമന്‍, സൈജു കുറുപ്പ്, സുധീഷ്, അപര്‍ണ നായര്‍, കെപിഎസി ലളിത, ജെയിംസ് ഏലിയ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Top