‘കല്‍ക്കി 2898 എഡി’യില്‍ ദിഷ പടാനിയും പ്രധാന കഥാപാത്രത്തില്‍ എത്തുന്നു

പ്രഭാസ് ചിത്രം ‘കല്‍ക്കി 2898 എഡി’ വലിയ താര നിരയില്‍ ഒരുങ്ങുന്ന ചിത്രത്തിമാണ്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും വളരെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തില്‍ ദിഷ പടാനിയും പ്രധാന കഥാപാത്രത്തില്‍ എത്തുന്നു. പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടനുസരിച്ച് പ്രഭാസും ദിഷയും ചേരുന്ന പ്രണയഗാനത്തിന്റെ ചിത്രീകരണം യൂറോപ്പില്‍ വെച്ച് നടക്കും. യൂറോപ്പിന്റെ ദൃശ്യ ഭംഗി സിനിമയുടെ മുഖ്യ ഘടകങ്ങളില്‍ ഒന്നാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനായിരിക്കും ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുക. സാന്‍ ഡീഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്.

പ്രഭാസിനോടൊപ്പം അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍, ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം മെയ് 9 ന് റിലീസ് ചെയ്യും. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്താണ് ‘കല്‍ക്കി 2898 എഡി’ നിര്‍മ്മിക്കുന്നത്. 600 കോടി രൂപയാണ് ‘കല്‍ക്കി 2898 എഡി’യുടെ ബജറ്റ്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് ‘കല്‍ക്കി 2898 എഡി’ എന്നാണ് റിപ്പോര്‍ട്ട്.

Top