കളിയിക്കാവിള കേസ്; എഎസ്‌ഐയെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി

തിരുവനന്തപുരം:കളിയിക്കാവിളയില്‍ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ച കത്തി കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂരില്‍ നിന്നുമാണ് കത്തി കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം ഒളിവില്‍ പോകുന്നതിന് മുമ്പ് പ്രതികള്‍ കത്തി ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ വില്‍സണെ വെടിവച്ച് കൊല്ലാനുപയോഗിച്ച തോക്ക് പൊലീസ് ഇന്നലെ എറണാകുളത്ത് നിന്ന് കണ്ടെത്തിയിരുന്നു.

എറണാകുളം കെ.എസ്.ആര്‍.ടിസി. ബസ് സ്റ്റാന്ഡിന് സമീപത്തെ ഓടിയില്‍ നിന്നാണ് തോക്ക് കണ്ടെടുത്തത്. പ്രതികളുമായി തമിഴ്നാട് ക്യൂ ബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് നിര്‍ണായക തെളിവായ തോക്ക് കണ്ടെടുത്തത്.

Top