കളിയിക്കാവിള സംഭവം; പ്രതികളെ ചോദ്യം ചെയ്യുന്നു, ഞെട്ടിക്കുന്ന വിവരങ്ങള്‍

ളിയിക്കാവിള കൊലപാതക കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നു. ഉഡുപ്പിയിലെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് തമിഴ്‌നാട് ക്യു ബ്രാഞ്ചാണ് ചോദ്യം ചെയ്യുന്നത്.

അതേസമയം പ്രതികളുടെ സംഘത്തില്‍ 17പേരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രതികളില്‍ 3 പേര്‍ക്ക് ചാവേറാകാന്‍ പരിശീലനം കിട്ടിയതായി മൊഴിയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ സൂചിപ്പിക്കുന്നെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന്റെ ആസൂത്രണം നടന്നത് ഡല്‍ഹിയും കര്‍ണാടകയും കേന്ദ്രീകരിച്ച്.

ഇപ്പോള്‍ അറസ്റ്റിലായ പ്രതി അബ്ദുള്‍ ഷമീം, ഹിന്ദു മുന്നണി നേതാവായിരുന്ന കെ.പി സുരേഷ് കുമാറിനെ 2014-ല്‍ കൊലപ്പെടുത്തിയ കേസിലേയും പ്രതിയാണ്.

കര്‍ണാടകത്തില്‍ പല വേഷങ്ങളിലും പേരുകളിലുമാണ് ഈ പ്രതികള്‍ കഴിഞ്ഞിരുന്നത്. പലയിടത്തായി താമസിച്ചിരുന്ന ഇവര്‍ ആവശ്യങ്ങളനുസരിച്ച് പദ്ധതിയിട്ടാണ് ഒരുമിച്ച് യോഗം ചേരുന്നതും തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യുന്നതും. അല്‍-ഉമ്മയുടെ തീവ്രവാദ ആശയങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. കൂടുതല്‍ പേരെ അങ്ങനെ സംഘത്തിലെത്തിക്കാനും ഇവര്‍ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.

Top