കളിക്കൂട്ടുകാരുമായി ദേവദാസ് എത്തുന്നു; ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടു

തിശയന്‍ ആനന്ദഭൈരവി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദേവദാസ് ആദ്യമായി നാകനായി എത്തുന്ന ചിത്രമാണ് കാളിക്കൂട്ടുകാരന്‍. പി.കെ. ബാബുരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ മമ്മൂട്ടിയാണ് റിലീസ് ചെയ്തത്.
ചെറുപ്പം മുതല്‍ കളിക്കൂട്ടുകാരായിരുന്ന ആറു യുവാക്കളുടെ കഥയാണ് കളിക്കൂട്ടുകാര്‍ പറയുന്നത്. സൗഹൃദത്തേക്കാള്‍ ഏറെ സാമൂഹ്യ പ്രസക്തിയുള്ള ചിത്രമാണിത്. യുവാക്കള്‍ക്കും കുടുബ പ്രേഷകര്‍ക്കും ആഘോഷിക്കാന്‍ ഉള്ള ചേരുവകള്‍ ചേര്‍ത്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ദേവദാസിന്റെ അച്ഛനായ ഭാസി പടിക്കലാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സലീം കുമാര്‍, ജനാര്‍ദ്ദനന്‍, ഇന്ദ്രന്‍സ്, രജ്ഞി പണിക്കര്‍ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രം ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തും.

Top