Kalifornia air resource board orders recall Volkswagen vehicles

ലോസ് ആഞ്ചലസ്: പുക പരിശോധനയില്‍ കൃത്രിമം നടത്താനുള്ള സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ച ഡീസല്‍ കാറുകള്‍ തിരിച്ചുവിളിക്കാന്‍ ഫോക്‌സ്‌വാഗണ്‍ കമ്പനിയോട് കാലിഫോര്‍ണിയ എയര്‍ റിസോഴ്‌സസ് ബോര്‍ഡിന്റെ കര്‍ശന നിര്‍ദേശം. ഫോക്‌സ് വാഗണ്‍ ഗ്രൂപ്പ് ഓഫ് അമേരിക്കയുടെ കീഴില്‍ 2009-2015 കാലയളവില്‍ വിറ്റഴിഞ്ഞ ഫോക്‌സ് വാഗണ്‍, ഔഡി, പോര്‍ഷെ കമ്പനികളുടെ 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളുള്ള വാഹനങ്ങള്‍ തിരിച്ചുവിളിക്കാനാണ് കമ്പനിയോടു നിര്‍ദേശിച്ചത്.

കാറുകള്‍ തിരിച്ചുവിളിച്ച് റീഫിറ്റ് ചെയ്യാനുള്ള പദ്ധതി സമര്‍പ്പിക്കാന്‍ 45 ദിവസത്തെ പ്രവൃത്തി ദിവസമാണ് ഫോക്‌സ്‌വാഗണു അനുവദിച്ചിരിക്കുന്നത്. ഏകദേശം 16,000 കാറുകളാണ് ഇത്തരത്തില്‍ തിരിച്ചുവിളിക്കുന്നതെന്നും കാലിഫോര്‍ണിയ പരിസ്ഥിതി സംരക്ഷണ ഏജന്‍സി വക്താവ് അറിയിച്ചു.

Top