kalidasan new film poomaram

കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘പൂമരം’ എന്ന് പേരിട്ടു.

അരങ്ങിലും അണിയറയിലും പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ‘പൂമരം’ ക്യാംപസിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്നു.

ചിത്രീകരണം സെപ്തംബര്‍ പന്ത്രണ്ടിന് എറണാകുളം മഹാരാജാസ് കോളേജില്‍ആരംഭിക്കും.

തന്റെ മുന്‍ചിത്രങ്ങളില്‍ നിന്ന് തീര്‍ത്തും വേറിട്ടു നില്‍ക്കും പൂമരം എന്ന് എബ്രിഡ് ഷൈന്‍ പറഞ്ഞു.

സംവിധായകന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രം ക്യാംപസിന്റെ എല്ലാ രസങ്ങളും ഉള്‍ക്കൊള്ളുന്ന കൊമേഴ്ഷ്യല്‍ എന്റര്‍ടൈനറാണ്.

Top