തമിഴിലും മലയാളത്തിലുമായ് കാളിദാസ് ജയറാമിന്റെ രജനി ഒരുങ്ങുന്നു, ചിത്രത്തിന്റെ ട്രയ്‌ലര്‍ റിലീയായ്

കാളിദാസ് ജയറാം നായകനാവുന്ന ത്രില്ലര്‍ ചിത്രം രജനിയുടെ ട്രെയ്‌ലര്‍ റിലീസായി. വിനില്‍ സ്‌കറിയ വര്‍ഗീസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലുമായാണ് റിലീസാകുന്നത്. സൈജു കുറുപ്പ്, നമിത പ്രമോദ്, റെബ മോണിക്ക ജോണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ശ്രീകാന്ത് മുരളി, അശ്വിന്‍ കെ കുമാര്‍, വിന്‍സെന്റ് വടക്കന്‍, കരുണാകരന്‍, രമേശ് ഖന്ന, പൂജ രാമു, തോമസ് ജി കണ്ണമ്പുഴ, ലക്ഷ്മി ഗോപാലസ്വാമി, ഷോണ്‍ റോമി, പ്രിയങ്ക സായ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ ആര്‍ വിഷ്ണു നിര്‍വ്വഹിക്കുന്നു.

അസോസിയേറ്റ് പ്രൊഡ്യൂസര്‍ അഭിജിത്ത് നായര്‍, എഡിറ്റര്‍ ദീപു ജോസഫ്, സംഗീതം ഫോര്‍ മ്യൂസിക്‌സ്, സംഭാഷണം വിന്‍സെന്റ് വടക്കന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, ക്രിയേറ്റീവ് ഡയറക്ടര്‍ ശ്രീജിത്ത് കോടോത്ത്, കല ആഷിക് എസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ് രാഹുല്‍ രാജ് ആര്‍, പരസ്യകല 100 ഡേയ്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിനോദ് പി എം, വിശാഖ് ആര്‍ വാര്യര്‍, സ്റ്റണ്ട് അഷ്‌റഫ് ഗുരുക്കള്‍, ആക്ഷന്‍ നൂര്‍, കെ ഗണേഷ് കുമാര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ്, ദി ഐ കളറിസ്റ്റ് രമേശ് സി പി, പ്രൊമോഷന്‍ സ്റ്റില്‍സ് ഷാഫി ഷക്കീര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഷമീജ് കൊയിലാണ്ടി.

Top