കാളിദാസ് ജയറാമിന്റെ ആദ്യ തമിഴ് ചിത്രം ‘ഒരു പക്കാ കഥൈ’ ഒ. ടി. ടി റിലീസിനൊരുങ്ങുന്നു

പ്രിയ താരം ജയറാമിന്റെ മകൻ കാളിദാസ് ജയറാം നായകനായി അഭിനയിച്ച ആദ്യ തമിഴ് ചിത്രം ‘ഒരു പക്കാ കഥൈ’ ഒ. ടി. ടി പ്ലാറ്റ്‌ഫോം വഴി റിലീസിനു തയാറെടുക്കുന്നു. 2014-ൽ ചിത്രീകരണം തീർന്നിരുന്ന ചിത്രത്തിന്റെ റിലീസ് പല കാരണങ്ങളാൽ തടസ്സപ്പെടുകയായിരുന്നു. സെപ്റ്റംബർ 25- നാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

‘നടുവില കൊഞ്ചം പക്കത്ത കാണോം’ എന്ന ചിത്രത്തിന്റെ ഡയറക്ടർ ബാലാജി തരണീതരം ആണ് ഈ ചിത്രവും അണിയിച്ചൊരുക്കുന്നത്. മേഘ ആകാശ് ആണ് ചിത്രത്തിലെ നായിക. രണ്ട് ചെറുപ്പക്കാരായ യുവതി-യുവാക്കളുടെ പ്രണയവും, അതിനെതുടർന്ന് പെൺകുട്ടി ഗർഭിണിയാകുന്നതും പിന്നീട് വരുന്ന ഒരു മെഡിക്കൽ സങ്കീർണതയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

’96’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതം. മീൻകുഴമ്പും മൺപാനയുമാണ് കാളിദാസൻ നായകനായ എത്തിയ മറ്റൊരു തമിഴ്  ചിത്രം.

Top