കാളിദാസ് ജയറാമിന്റെ പ്രണയ ചിത്രം; ‘ബാക്ക്പാക്കേഴ്‌സ്’ ടീസര്‍ പുറത്തുവിട്ടു

കാളിദാസ് ജയറാമിനെ നായകനാക്കി ദേശീയ പുരസ്‌കാര ജേതാവ് ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാക്ക്പാക്കേഴ്‌സ്. ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. കാളിദാസന്റെ നായികയായി എത്തുന്നത് ഡല്‍ഹി മലയാളിയായ കാര്‍ത്തിക നായര്‍ ആണ്.

രൗദ്രം എന്ന ചിത്രത്തിന് ശേഷം ജയരാജ് ഒരുക്കുന്ന ഈ പ്രണയ ചിത്രം സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കുന്നതും ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുമാണ് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തില്‍ രഞ്ജി പണിക്കര്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശിവ്ജിത്ത് പദ്മനാഭന്‍, ഉല്ലാസ് പന്തളം, ജയകുമാര്‍, സബിത ജയരാജ് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. കോട്ടയം, വാഗമണ്‍, വര്‍ക്കല തുടങ്ങിയ ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം. ആറ് ഗാനങ്ങളുള്ള ചിത്രത്തിന്റെ സംഗീത സംവിധായകന്‍ സച്ചിന്‍ ശങ്കറാണ്. പ്രകൃതി പിക്ച്ചേഴ്സിന്റെ ബാനറില്‍ ഡോ. സുരേഷ് കുമാര്‍ മുട്ടത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന ചിത്രം ഉടന്‍ തന്നെ തിയറ്ററുകളിലെത്തും.

Top