കാളിദാസ്ചിത്രം പൂമരത്തിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു

ബാലതാരമായി വന്ന് പ്രേക്ഷകമനസ്സ് കീഴടക്കിയ കാളിദാസ് ജയറാം മലയാള സിനിമയില്‍ നായകനായി അരങ്ങേറുന്ന ചിത്രമാണ് പൂമരം.

ആരാധകരുടെ കാത്തിരിപ്പിന് ഒടുവിൽ ചിത്രത്തിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു.

ഡിസംബര്‍ 24ന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

ഡോ. പോള്‍ വര്‍ഗീസും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരത്തിലെ രണ്ട് ഗാനങ്ങളും ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു.

ചിത്രത്തിന്റെ റിലീസ് വൈകുന്നതിൽ നിരവധി ട്രോളുകളും , പരിഹാസങ്ങളും അണിയറ പ്രവർത്തകർ നേരിടേണ്ടി വന്നിട്ടുണ്ട്.

ഇതിനെല്ലാം മറുപടിയുമായാണ് ചിത്രം ഡിസംബറിൽ തീയേറ്ററുകളിൽ എത്തുന്നത്.

Top