കാളിദാസ് ജയറാമിന്റെ ഹാപ്പി സര്‍ദാറിന് ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍

കാളിദാസ് ജയറാം നായകനാകുന്ന പുതിയ ചിത്രം ഹാപ്പി സര്‍ദാറിന് ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍. കണ്ണന്റെ ഹാപ്പി സര്‍ദാറിന് ആശംസകള്‍. പുതിയ ലുക്ക് ഇഷ്ടമായി എന്നാണ് ദുല്‍ഖര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. ചിത്രത്തിന്റെ പുതിയ പോസ്റ്ററും ദുല്‍ഖര്‍ പങ്കുവെച്ചു.

ഗീതിക സുദീപ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്‌നാനായ പെണ്‍കുട്ടിയും സര്‍ദാര്‍ യുവാവും തമ്മിലുള്ള പ്രണയ കഥ നര്‍മത്തില്‍ ചാലിച്ചു പറയുന്നതാണ്.

മെറിന്‍ ഫിലിപ്പാണ് ഹാപ്പി സര്‍ദാറിലെ നായിക. സിദ്ധിഖ്, സുരാജ് വെഞ്ഞാറന്മൂട്, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, പിഷാരടി ,ഹരീഷ് കണാരന്‍, ധര്‍മജന്‍ , ബൈജു, ശാന്തി കൃഷ്ണ, പ്രവീണ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപീസുന്ദറാണ്. അഭിനന്ദ് രാമാനുജം ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. അച്ചിച്ചാ മൂവിസും മലയാളം മൂവി മേക്കേഴ്സിന്റെയും ബാനറില്‍ ഹസീബ് ഹനീഫാണ് ചിത്രം നിര്‍മിക്കുന്നത്.

Top