‘അടുത്ത സിനിമ ജീത്തു ജോസഫ് സാറിനൊപ്പം’; പ്രഖ്യാപനം നടത്തി കാളിദാസ് ജയറാം

kalidas

പൂമരം എന്ന ക്യാമ്പസ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച കാളിദാസ് ജയറാം തന്റെ അടുത്ത മലയാള ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം ഒരു ക്യാമ്പസ് കലോത്സവ കഥയായിരുന്നു.

പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രം തന്നെ ഹിറ്റാക്കിയ ജീത്തു ജോസഫ് ആണ് കാളിദാസ് ജയറാമിന്റെ പുതിയ സിനിമ സംവിധാനം ചെയ്യുന്നത്. കാളിദാസ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്.

സിനിമയെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുന്നതായിരിക്കുമെന്നും കാളിദാസ് ഫേസ്ബുക്കിലൂടെ പറഞ്ഞു. എന്നാല്‍ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലായിരിക്കും കാളിദാസ് അടുത്തതായി അഭിനയിക്കുന്നത്. അതിനു ശേഷമാകും ജീത്തുവിന്റെ സിനിമ തുടങ്ങുക.

Top