കാളിദാസ് ജയറാം ചിത്രം ‘അര്‍ജന്റീന ഫാന്‍സ്’ : പുതിയ വിഡീയോ ഗാനം പുറത്തിറങ്ങി

കാളിദാസ് ജയറാം നായകനാകുന്ന പുതിയ ചിത്രം അര്‍ജന്റീന ഫാന്‍സിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘ഇന്തോല തിന്നു കുടിക്കനു’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് സച്ചിന്‍ രാജാണ്.

മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആട് 2വിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത പുതിയ ചിത്രം കൂടിയാണിത്.ഐശ്വര്യ ലക്ഷ്മി ആണ് ചിത്രത്തിലെ നായിക.

കാട്ടൂര്‍കടവിലെ അര്‍ജന്റീന ആരാധകരുടെ കഥയാണ് ചിത്രം പറയുന്നത്. സംവിധായകനും ജോണ്‍ മാന്ത്രിക്കലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം മാര്‍ച്ച് 22ന് പ്രദര്‍ശനത്തിന് എത്തിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Top