മിസ്റ്റര്‍ പെരേര; മഞ്ജുവാര്യര്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് കാളിദാസ്

കാളിദാസ് ജയറാമും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ജാക് ആന്റ് ജില്ലിലെ ഫോട്ടോകള്‍ തരംഗമാകുന്നു. സന്തോഷ് ശിവന്‍ ഒരിടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണ് ജാക്ക് ആന്‍ഡ് ജില്‍. ചിത്രത്തില്‍ മഞ്ജുവാര്യര്‍ക്കൊപ്പമുള്ള ഫോട്ടോ പുറത്തുവിട്ടിരിക്കുകയാണ് കാളിദാസ് ജയറാം.

കാളിദാസ് ജയറാമും മഞ്ജു വാര്യരും ഊര്‍ജ്ജസ്വലതയോടെ നൃത്തം വയ്ക്കുന്ന രംഗത്തിന്റെ ഫോട്ടോയാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്. ബേസില്‍ ജോസഫും അജു വര്‍ഗീസും ഒപ്പമുണ്ട്. നിരവധി ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. മുമ്പും ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്ക് ഒപ്പമുള്ള ഒരു ഫോട്ടോ കാളിദാസ് ജയറാം ഷെയര്‍ ചെയ്തിരുന്നു. മഞ്ജു വാര്യര്‍ പെരേര എന്ന് കമന്റിടുകയും മിസ്റ്റര്‍ പെരേര എന്ന് കാളിദാസ് ജയറാം മറുപടി നല്‍കുകയും ചെയ്തിരുന്നു.

Top