‘പട്ടിയാല പെഗ്’ ഹാപ്പി സര്‍ദാറിലെ പുതിയ ഗാനം കാണാം

കാളിദാസ് ജയറാം നായകനാകുന്ന പുതിയ ചിത്രം ‘ഹാപ്പി സര്‍ദാറിലെ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പട്ടിയാല പെഗ് എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. സിയാ ഉല്‍ ഹക്ക് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗോപിസുന്ദറാണ്.

ഗീതിക-സുദീപ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്നാനായ പെണ്‍കുട്ടിയും സര്‍ദാര്‍ യുവാവും തമ്മിലുള്ള പ്രണയ കഥ നര്‍മത്തില്‍ ചാലിച്ചു പറയുന്നതാണ്.

മെറിന്‍ ഫിലിപ്പാണ് ഹാപ്പി സര്‍ദാറിലെ നായിക. സിദ്ധിഖ്, സുരാജ് വെഞ്ഞാറന്മൂട്, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, പിഷാരടി ,ഹരീഷ് കണാരന്‍, ധര്‍മജന്‍ , ബൈജു, ശാന്തി കൃഷ്ണ, പ്രവീണ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപീസുന്ദറാണ്. അഭിനന്ദ് രാമാനുജം ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. അച്ചിച്ചാ മൂവിസും മലയാളം മൂവി മേക്കേഴ്‌സിന്റെയും ബാനറില്‍ ഹസീബ് ഹനീഫാണ് ചിത്രം നിര്‍മിക്കുന്നത്.

Top