ആകാംക്ഷയ്ക്ക് വിരാമം കാളിദാസിന്റെ ‘പൂമരം’ മാര്‍ച്ച് 9ന് തിയേറ്ററുകളില്‍

kalidas

കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് ഇതിനോടകം തന്നെ എത്തിയത്. ചിത്രം വൈകുന്നതില്‍ അണിയറപ്രവര്‍ത്തകരെ കളിയാക്കിയും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ അവസാനം റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 9നായിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്.

‘നമസ്‌കാരം, ദൈവം അനുഗ്രഹിച്ചാ മറ്റ് തടസ്സം ഒന്നുമില്ലെങ്കില്‍ 2018 മാര്‍ച്ച് 9ന് പൂമരം റിലീസ് ചെയ്യും. 2018ന്ന് വെച്ചില്ലെങ്കില്‍ എല്ലാ വര്‍ഷവും മാര്‍ച്ച് 9 ഉണ്ടല്ലോന്ന് പറയൂന്നറിയാം അതോണ്ടാ’ എന്നാണ് കാളിദാസ് പറയുന്നത്.

സിനിമയുടെ റിലീസ് വൈകിയതിനെ കുറിച്ച് സോഷ്യല്‍ മീഡിയയിലിറങ്ങിയ ട്രോളുകളില്‍ ചിലത് കാളിദാസ് സ്വന്തം പേജില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. ഒടുവില്‍ മാര്‍ച്ചില്‍ റിലീസെന്ന വാര്‍ത്ത എത്തിയപ്പോള്‍ ഏത് മാര്‍ച്ചില്‍ എന്നായി ട്രോളന്മാരുടെ ചോദ്യം. അങ്ങനെയൊരു ചോദ്യം ഇനി ഉണ്ടാവാതിരിക്കാന്‍ റിലീസ് തിയതി 2018 എന്ന് തന്നെയാണ് കാളിദാസ് പറഞ്ഞിരിക്കുന്നത്.

Top