അമ്പതു ദിവസത്തിനു ശേഷം മീന്‍ കാണുന്ന ഞാന്‍; കാളിദാസിന്റെ കുക്കിങ് വീഡിയോ വൈറല്‍

ലോക്ക്ഡൗണില്‍ സിനിമയുടെയും ടെലിവിഷന്‍ ഷോകളുടെയും ചിത്രീകരണം നിര്‍ത്തിവച്ചതിനാല്‍ സെലിബ്രിറ്റികളില്‍ പലരും പാചകപരീക്ഷണങ്ങളിലാണ്. ഇപ്പോഴിതാ നടന്‍ കാളിദാസ് ജയറാമിന്റെ പാചക വീഡിയോയാണ് വൈറലാകുന്നത്.

ഭക്ഷണവും പാചകവുമൊക്കെ തനിക്കിഷ്ടമുള്ള മേഖലയാണെന്ന് മുമ്പത്തെ പല പോസ്റ്റുകളിലൂടെയും കാളിദാസ് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ മീന്‍ പൊരിക്കുന്ന വീഡിയോ ആണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്പതു ദിവസത്തിനു ശേഷം മീന്‍ കാണുന്ന ഞാന്‍ എന്നാണ് വീഡിയോയ്ക്ക് താരം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

മസാല പുരട്ടി വച്ചിരിക്കുന്ന മീന്‍ വീടിനു പുറത്ത് അടുപ്പുകൂട്ടി അതില്‍ ചട്ടിവച്ച് വേവിക്കുകയാണ്. പിന്നീട് തയ്യാറായ മീന്‍ ഇലയില്‍ വച്ച് തക്കാളിയും ഉള്ളിയും പച്ചമുളകും മല്ലിയിലയുമൊക്കെ ഡെക്കറേറ്റ് ചെയ്യുകയാണ് താരം.

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍, ജയരാജ് സംവിധാനം ചെയ്യുന്ന ബാക്ക് പാക്കേര്‍സ് തുടങ്ങിയവയാണ് താരത്തിന്റെ റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.

Top