കാളിദാസ് ചിത്രം ‘രജനി’; മലയാളത്തിലും തമിഴിലും ഒരുങ്ങും

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കാളിദാസ് ജയറാം. കാളിദാസ് ജയറാം നായകനാകുന്ന പുതിയ ചിത്രമാണ് ‘രജനി’. വിനില്‍ സ്‍കറിയ വര്‍ഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാളിദാസ് ജയറാമിനെ ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്ററില്‍ ഗൗരവക്കാരനായിട്ടാണ് കാണുന്നത്.

മലയാളത്തിലും തമിഴിലുമായിട്ടാണ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ കാളിദാസാണ് പുറത്തുവിട്ടത്. തമിഴില്‍ ‘അവര്‍ പേയര്‍ രജനി’ എന്നാണ് പേര്. ആര്‍ ആര്‍ വിഷ്‍ണുവാണ് ഛായാഗ്രാഹണം. നമിത പ്രമോദ് നായികയാകുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, റേബ മോണിക്ക, അശ്വിന്‍ കുമാര്‍, കരുണാകരന്‍ എന്നിവരും വേഷമിടുന്നു.

Top