കാളിയന്റെ ഡയലോഗുമായി പൃഥി; ആവേശത്തോടെ ഏറ്റെടുത്ത് ആരാധകര്‍

prithvi

കാളിയന്റെ പോസ്റ്റര്‍ വീഡിയോ പുറത്തിറങ്ങിയപ്പോള്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് പൃഥിരാജിന്റെ ആരാധകര്‍. എന്നാല്‍ ഇപ്പോളിതാ ചിത്രത്തിലെ ഡയലോഗ് ലൈവായി സ്റ്റേജില്‍ പറഞ്ഞ് പൃഥ്വി വീണ്ടും കൈയ്യടി വാങ്ങുന്നു.

‘അടവുപഠിപ്പിച്ചത് ഇരവിയാണ് തമ്പുരാനേ. നായ്ക്കരുടെ പടയില്‍ ആണ്‍ബലം ഇനിയുമുണ്ടെങ്കില്‍ കല്പിച്ചോളൂ… പത്തുക്ക് ഒന്നോ നൂറുക്കൊന്നോ…’ പക്ഷെ തിരുമലൈകോട്ടയുടെ കവാടം വരെ ഞാന്‍ എന്തിനെത്തിയോ, അതുംകൊണ്ടേ മടങ്ങൂ. വാഴുന്ന മണ്ണിനും, വണങ്ങുന്ന ദൈവത്തിനും കാളിയന്‍ കൊടുത്ത വാക്കാണത്. ഞാന്‍ ‘കാളിയന്‍’…’

ആവേശത്തോടെയാണ് ആരാധകര്‍ പൃഥിയുടെ കാളിയനിലെ ഡയലോഗിനെ വരവേറ്റത്. കല്യാണ്‍ സില്‍ക്കിസ് സംഘടിപ്പ പരിപാടിയുടെ വേദിയില്‍ വച്ചായിരുന്നു പൃഥ്വിയുടെ പെര്‍ഫോമന്‍സ്. കൂടെ ഡയലോഗ് ഏറ്റു പറയാന്‍ കാണികളും ഉണ്ടായിരുന്നു.

രാജീവ് നായറുടേതാണ് വരികള്‍ക്ക് അനില്‍ കടുവയാണ് പോസ്റ്ററിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. മാജിക് മൂണ്‍ പ്രൊഡക്ഷന്റെ ബാനറില്‍ രാജീവ് നായറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top