കളിയിക്കാവിള കേസ്; നിര്‍ണായക തെളിവ് കണ്ടെടുത്ത് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് സംഘം

കൊച്ചി: കളിയിക്കാവിളയില്‍ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തി. എറണാകുളം കെ.എസ്.ആര്‍.ടിസി. ബസ് സ്റ്റാന്ഡിന് സമീപത്തെ ഓടിയില്‍ നിന്നാണ് തോക്ക് കണ്ടെടുത്തത്. പ്രതികളുമായി തമിഴ്‌നാട് ക്യൂ ബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് നിര്‍ണായക തെളിവ് കണ്ടെടുത്തത്.

പ്രതികളില്‍ നിന്ന് ലഭിച്ച മൊഴിയനുസരിച്ചാണ് ഇവിടെ പരിശോധന നടത്തിയത്. ഒരു പിസ്റ്റളാണ് കണ്ടെത്തിയിട്ടുള്ളത്.

എന്നാല്‍ ഇത് തന്നെയാണോ കൃത്യനിര്‍വ്വഹണത്തിന് ഉപയോഗിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയാണ്. കേരള പൊലീസിന്റേയും കോര്‍പ്പറേഷന്‍ ജീവനക്കാരന്റേയും സഹായത്തോടെയാണ് തമിഴ്‌നാട് ക്യൂബ്രാഞ്ച് സംഘം തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.

Top