എ കെ 47നു പുറമെ വാഹന രംഗത്തേക്കും ചുവടുറപ്പിച്ച് കലാഷ്‌നികോവ്

പേരുകേട്ട തോക്കുകളില്‍ ഒന്നായ എ.കെ 47 മാത്രമല്ല ഇലക്ട്രിക് വാഹനങ്ങളും നിര്‍മ്മിക്കുകയാണ്‌
റഷ്യന്‍ കമ്പനി കലാഷ്‌നികോവ്.

എ.കെ 47 തോക്കുകളുടെ നിര്‍മാതാക്കളായ റഷ്യന്‍ കമ്പനി കലാഷ്‌നികോവിന്റെ ആദ്യ ഇലക്ട്രിക് ബൈക്കില്‍ സഞ്ചരിക്കാനുള്ള ഭാഗ്യം മോസ്‌കോ പോലീസിനാണ്.

bike03

വരാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ നടത്തിപ്പിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി 50 ഇലക്ട്രിക് ബൈക്കുകള്‍ കമ്പനി മോസ്‌കോ പോലീസിന് നിര്‍മിച്ച് നല്‍കും. പോലീസിന് പുറമേ സൈന്യത്തിന്റെ യാത്രയും ഇലക്ട്രിക് ബൈക്കിലായിരിക്കും.

പോലീസിന് സൂപ്പര്‍മോട്ടോ സ്‌റ്റൈല്‍ ബൈക്കും ഓഫ് റോഡില്‍ കൂടുതല്‍ മികവ് പുലര്‍ത്താന്‍ സൈന്യത്തിന് ഡേര്‍ട്ട് ബൈക്കുമാണ് നല്‍കുക.

bike02

കലാഷ്‌കിനോവ് ഉടമസ്ഥതയിലുള്ള റഷ്യന്‍ മോട്ടോര്‍സൈക്കിള്‍സ് മാനുഫാക്‌ച്ചേഴ്‌സ് IZF ആണ് ബൈക്ക് നിര്‍മാണം പൂര്‍ത്തീകരിച്ചത്. കഴിഞ്ഞ മാസം റഷ്യയില്‍ നടന്ന ആര്‍മി ഇന്റര്‍നാഷ്ണല്‍ ഷോയിലാണ് ആദ്യ ഇലക്ട്രിക് ബൈക്ക് കമ്പനി അനാവരണം ചെയ്തത്‌.

സൈനിക വേഷത്തില്‍ റൈഡര്‍ ബൈക്ക് ഓടിക്കുന്ന വീഡിയോയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്റര്‍ വരെ പിന്നിടാന്‍ ബൈക്കിന് സാധിക്കുമെന്നാണ് സൂചന.

Top