വരുണ്‍ ധവാന്‍ നായകനാകുന്ന ചിത്രം ‘കലങ്ക്’ ട്രെയിലര്‍ പുറത്തുവിട്ടു

രുണ്‍ ധവാന്‍ നായകനാകുന്ന പുതിയ ചിത്രം കലങ്കിലെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.അഭിഷേക് വര്‍മനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആലിയാ ബട്ടാണ് ചിത്രത്തിലെ നായിക.സോനാക്ഷി സിന്‍ഹ,മാധുരി ദീക്ഷിത്, ആദിത്യ റോയി കപൂര്‍, സഞ്ജയ് ദത്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.മാധുരി ദീക്ഷിതും സഞ്ജയ് ദത്തും ഇരുപത്തിയൊന്ന് വര്‍ഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കലങ്ക്’.

കരണ്‍ ജോഹറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഏപ്രില്‍ 17 ന് പ്രദര്‍ശനത്തിന് എത്തും.

Top