കലഞ്ഞൂര്‍ മധു സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തി; ജി. സുകുമാരന്‍ നായര്‍

പെരുന്ന:എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് മുന്‍ അംഗം കലഞ്ഞൂര്‍ മധു സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ജി. സുകുമാരന്‍ നായര്‍. സംഘടനയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ മധു പിന്തുണച്ചു. എന്‍എസ്എസിന് ഇക്കാര്യം ബോധ്യപ്പെട്ടതിനാലാണ് മധു പുറത്തായതെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പിന് മുന്നോടിയായി മധുവടക്കം ആറംഗങ്ങള്‍ പ്രതിനിധിസഭാ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയെ പുതിയതായി പ്രതിനിധി സഭയില്‍ ഉള്‍പ്പെടുത്തി.ജനറല്‍ സെക്രട്ടറി, ട്രഷറര്‍ തെരഞ്ഞെടുപ്പും ഇന്ന് നടക്കും.

ഇന്ന് മധുവിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് നീക്കം ചെയ്യാന്‍ ജനറല്‍ സെക്രട്ടറി തീരുമാനിച്ചതിനു പിന്നാലെ 300 അംഗ പ്രതിനിധി സഭയില്‍ നിന്ന് ആറു പേര്‍ ഇറങ്ങിപ്പോയത്. കലഞ്ഞൂര്‍ മധു, പ്രശാന്ത് പി കുമാര്‍, മാനപ്പള്ളി മോഹന്‍ കുമാര്‍, വിജയകുമാരന്‍ നായര്‍, രവീന്ദ്രന്‍ നായര്‍, അനില്‍കുമാര്‍ എന്നിവരാണ് പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്.

 

Top