തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളുടെ ലിസ്റ്റിലാണ് ഇപ്പോള്‍ ജയിലര്‍.ജയിലറിന്റെ വിജയത്തിന് ശേഷം നിര്‍മ്മാതാവ് കലാനിധി മാരന്‍ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറിനും രജനികാന്തിനും ചേക്കും കാറും സമ്മാനിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ സിനിമയുടെ സംഗീത സംവിധായകന്‍ അനിരുദ്ധിന് സമ്മാനങ്ങള്‍ നല്‍കാത്തതില്‍ ആരാധകര്‍ നിരാശ പങ്കുവെക്കുകയും ചെയ്തു.
രജനിക്കും നെല്‍സണും നല്‍കിയതുപോലെ ഇഷ്ട കാര്‍ തെരഞ്ഞെടുക്കാന്‍ മൂന്ന് ഓപ്ഷനുകള്‍ അനിരുദ്ധിനും ലഭിച്ചു. ബിഎംഡബ്ല്യുവിന്റെ രണ്ട് കാറുകളും പോര്‍ഷെയുടെ ഒന്നും. ഇതില്‍ പോര്‍ഷെയാണ് അനിരുദ്ധ് തെരഞ്ഞെടുത്തത്. ഒന്നര കോടിയാണ് ഇതിന്റെ വില.
പോര്‍ഷെയുടെ മക്കാന്‍ എസ് എന്ന മോഡലായിരുന്നു നെല്‍സണ്‍ തെരഞ്ഞെടുത്തത്. 1.44 കോടിയാണ് ഇതിന്റെ വില. രജനി സമ്മാനമായി കൈപ്പറ്റിയ ബിഎംഡബ്ല്യു എക്‌സ് 7 ന്റെ വില 1.24 കോടിയാണ്. 1.95 കോടി വിലവരുന്ന ബിഎംഡബ്ല്യുവിന്റെതന്നെ ഐ 7 തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരുന്നപ്പോഴാണ് രജനി 1.24 കോടിയുടെ കാര്‍ സ്വീകരിച്ചത്.ആരാധകരുടെ ആ പരാതിയ്ക്ക് ഒടുവില്‍ പരിഹാരമായിരിക്കുകയാണ്. തിങ്കളാഴ്ച കലാനിധി മാരന്‍ അനിരുദ്ധിന് ചെക്ക് സമ്മാനിച്ചു. സണ്‍ പിക്ചേഴ്സിന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ നിര്‍മ്മാതാക്കള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
സിനിയമയിലെ ബിജിഎമ്മും ഗാനങ്ങളും ഒരുപോലെ ഹിറ്റ്ചാര്‍ട്ടില്‍ ഇടം നേടിയവയാണ്. ‘കാവാല’, ‘ഹുകും’ എന്നീ ഗാനങ്ങള്‍ ഈ വര്‍ഷത്തെ പ്ലേലിസ്റ്റില്‍ ഒന്നാമതെത്തിയിരുന്നു. ഈ ഗാനങ്ങള്‍ ഉണ്ടാക്കിയ ട്രെന്‍ഡ് ഇപ്പോഴും അവസാനിച്ചിട്ടില്ല.രജനികാന്തിന് പുറമെ മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, ജാക്കി ഷ്രോഫ്, വിനായകന്‍, രമ്യ കൃഷ്ണന്‍, തമന്ന തുടങ്ങിയൊരു വന്‍താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുണ്ട്.