കലങ്ക: ബീഹാര്‍ ബീഗമായി അഭിനയിക്കേണ്ടിയിരുന്നത് ശ്രീദേവി

ഭിഷേക് വര്‍മന്‍ സംവിധാനം ചെയ്ത് കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘കലങ്ക്’. കലങ്കയിലെ ബീഹാര്‍ ബീഗം എന്ന കഥാപാത്രത്തിന് കരണ്‍ ആദ്യം കാസ്റ്റ് ചെയതത് ശ്രീദേവിയെ ആയിരുന്നു. അപ്പോഴാണ് താരത്തിന്റെ അപ്രതീക്ഷിത വിയോഗം .ബോളിവുഡിലെ താരസുന്ദരി മണ്‍മറഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഏറ്റെടുത്ത നിരവധി കഥാപാത്രങ്ങളെ പാതി വഴിയില്‍ ഉപേക്ഷിച്ചാണ് ശ്രീദേവി വിട പറഞ്ഞത്.

ശ്രീദേവി അഭിനയിക്കേണ്ടിയിരുന്ന ‘കലങ്ക്’ യിലെ ബീഹാര്‍ ബീഗം എന്ന കഥാപാത്രം മാധുരീ ദീക്ഷിത്തിലൂടെയാണ് പ്രേഷകര്‍ക്ക് മുമ്പിലേക്കെത്തുന്നത്. ചിത്രത്തില്‍ മാധുരിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടുണ്ട്.

2017 ല്‍ പുറത്തിറങ്ങിയ മാം ആയിരുന്നു ശ്രീദേവിയുടെ അവസാന ചിത്രം. ഇതില്‍ വളരെ ശക്തമായ കഥാപാത്രത്തെയായിരുന്നു ശ്രീദേവി അവതരിപ്പിച്ചത്.

Top