കളമശ്ശേരി നഗരസഭ ഭരണം യുഡിഎഫിന്

കൊച്ചി: ഇടതുമുന്നണിക്ക് മുന്‍തൂക്കമുണ്ടായിരുന്ന കളമശ്ശേരി നഗരസഭയിലെ ഭരണം നറുക്കെടുപ്പിലൂടെ യുഡിഎഫിന് ലഭിച്ചു. യുഡിഎഫ് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി ബീമ കണ്ണന്‍ വിജയിച്ചു. 20 വീതം വോട്ടുകളാണ് എല്‍ഡിഎഫിനും യുഡിഎഫിനും ലഭിച്ചത്.

41 അംഗ നഗരസഭയില്‍ എല്‍ഡിഎഫിന് 20 ഉം യുഡിഎഫിന് 19 ഉം സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് രാവിലെ ഒരു വിമതന്റെ പിന്തുണ യുഡിഎഫിന് ലഭിച്ചതോടെയാണ് 20 -20 എന്ന നിലയിലേക്ക് എത്തിയത്. ഇതോടെയാണ് നറുക്കെടുപ്പ് വേണ്ടി വന്നത്.

Top