കളമശേരി ബസ് കത്തിക്കല്‍ കേസ്; വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും

fire

കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസിന്റെ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയിലാണ് വിചാരണ നടപടികള്‍ ആരംഭിക്കുക.

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ഭാര്യ സൂഫിയ മദനിയടക്കം 13 പ്രതികള്‍ക്കെതിരെയാണ് ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം നല്‍കിയിരിക്കുന്നത്. നിരവധി തീവ്രവാദ കേസുകളില്‍ പ്രതിയായ തടിയന്റവിട നസീറാണ് കേസിലെ ഒന്നാം പ്രതി.

2005 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളത്ത് നിന്നും സേലത്തേക്ക് പോകുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസ് രാത്രി 9.30യോട് കൂടി പ്രതികള്‍ കടത്തുകയായിരുന്നു. പിന്നീട് യാത്രക്കാരെ ഇറക്കി വിട്ട ശേഷം ബസ് പെട്രോള്‍ ഒഴിച്ച് തീ കത്തിക്കുകയായിരുന്നു.

2010 ഡിസംബറിലാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. ബസ് ഡ്രൈവറുടെയടക്കം എട്ട് പേരുടെ മൊഴി കുറ്റപത്രത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

Top