കളമശ്ശേരി സ്‌ഫോടനം; തൃശൂരില്‍ ഒരാള്‍ കീഴടങ്ങി, പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല

തൃശൂര്‍: കളമശ്ശേരി സ്ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് തൃശൂരില്‍ ഒരാള്‍ കീഴടങ്ങി. കൊച്ചി സ്വദേശിയായ വ്യക്തിയാണ് കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ആളുടെ പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. താനാണെന്ന് കളമശേരിയില്‍ ബോംബ് വെച്ചതെന്ന് അറിയിച്ച് ഇയാള്‍ സ്റ്റേഷനിലെത്തുകയായിരുന്നു.

അതേസമയം ബാഗുമായി ഒരാള്‍ കറങ്ങി നടക്കുന്നത് കണ്ടതായി കളമശ്ശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റവരുടെ മൊഴി. ഇയാള്‍ തന്നെയാണോ നീല കാറില്‍ പോയതെന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. നീല കാറിനെ കുറിച്ച് നിലവില്‍ അന്വേഷണം നടക്കുകയാണ്. മണലി മുക്ക് ജംഗ്ഷനിലെ സൂപ്പര്‍ മാര്‍ക്കറിലെ വീഡിയോ ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. 9.37 ന് കടന്നുപോയ നീല കാറിനെ കുറിച്ചാണ് പൊലീസ് അന്വേഷണം.

പ്രാര്‍ഥനാ യോഗം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് ഈ കാറിലാണ് അക്രമി എത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. സംഭവം നടന്ന ശേഷം പൊലീസിന് ലഭിച്ച നിര്‍ണായക വിവരമാണ് ഈ കാര്‍. എന്നാല്‍, ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് ഈ കാര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്ന് പുറത്തേക്ക് പോയി. ഇതാണ് സംശയം ജനിപ്പിക്കാന്‍ പ്രധാന കാരണം.

Top