കളമശ്ശേരി സ്‌ഫോടനം; പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി, 3 പേരുടെ നില ഗുരുതരമായി തുടരുന്നു

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 3 പേരുടെ നില ഗുരുതരമായി തുടരുന്നു എന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. ആകെ 18 പേരാണ് ചികിത്സയിലുള്ളത്. അതില്‍ 13 പേര്‍ ഐസിയുവില്‍ ചികിത്സയിലാണ്. സ്‌ഫോടനത്തിനുശേഷം ട്രോമാബാക് ആയി ഒരു രോഗിക്കും പ്രവേശനം നല്‍കിയെന്ന് മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നു.

സ്‌ഫോടനകേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ ബോംബ് നിര്‍മിച്ചതും കണ്‍വെന്‍ഷന്‍ ഹാളില്‍ സ്ഥാപിച്ചതും റിമോര്‍ട്ട് ഉപയോഗിച്ച് സ്‌ഫോടനം നടത്തിയതുമെല്ലാം ഫോണില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. എല്ലാം മാര്‍ട്ടിന്‍ ഒറ്റയ്ക്കാണ് ചെയ്തത്. വിശദമായി പരിശോധിക്കുന്നതിന് വേണ്ടിയാണ് മാര്‍ട്ടിന്റെ ഫോണ്‍ ഫോറന്‍സികിന് കൈമാറിയത്. കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന മാര്‍ട്ടിന്റെ തിരിച്ചറിയല്‍ പരേഡ് ഉടന്‍ പൂര്‍ത്തിയാകുകയാണ് പൊലീസിന്റെ ലക്ഷ്യം.

സാക്ഷികളെ ജയിലില്‍ എത്തിച്ചാകും തിരിച്ചറിയല്‍ പരേഡ് നടത്തുക. ഇതിന് ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്തും. 15 വര്‍ഷത്തിലേറേ വിദേശത്ത് താമസിച്ച് മാര്‍ട്ടിന്‍ ബോംബ് നിര്‍മാണം പഠിച്ചതും അവിടെ വെച്ചാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്. വിദേശത്തുനിന്നുള്ള വിവരങ്ങളടക്കം ശേഖരിക്കുകയാണ്.

Top