കളമശ്ശേരി അപകടം; അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം: കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങള്‍ നാളെ പോസ്റ്റ് മോര്‍ട്ടം നടത്തും. പോസ്റ്റ് മോര്‍ട്ട നടപടികള്‍ക്ക് ശേഷം ഞായറാഴ്ച്ചയാണ് മൃതദേഹം ബംഗാളിലേക്ക് കൊണ്ടു പോകുക.

സംഭവത്തില്‍ സുരക്ഷാ വീഴ്ചകള്‍ ഉണ്ടായോ എന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തില്‍ എഡിഎമ്മിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തും. സുരക്ഷാ വീഴ്ചകള്‍ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സാധാരണ ഇന്റസ്ട്രിയല്‍ മേഖലയില്‍ നിര്‍മ്മാണത്തിന് പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്ന് പറഞ്ഞ മന്ത്രി, സ്ഥലത്ത് എന്തെല്ലാം കാര്യങ്ങളാണ് നടന്നതെന്ന് എഡിഎം പരിശോധിക്കുമെന്നും പറഞ്ഞു.

Top