കളമശ്ശേരിയില്‍ മരിച്ച 13 കാരിയുടെ അച്ഛന്റെ കാര്‍ വാളയാര്‍ കടന്നെന്ന് പൊലീസ്; ദുരൂഹത

കൊച്ചി: കളമശ്ശേരിയില്‍ 13 കാരിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത കൂടുന്നു. കാണാതായ അച്ഛന്‍ തൃക്കാക്കര സ്വദേശി സനുമോഹന്റെ കാര്‍ വാളയാര്‍ ചെക്‌പോസ്റ്റ് കടന്ന് പോയതായി പൊലീസ് സ്ഥിരീകരിച്ചു. സനു മോഹന്റെ കാര്‍ കഴിഞ്ഞ തിങ്കള്‍ പുലര്‍ച്ചെ രണ്ടു മണിക്കാണ് ചെക്‌പോസ്റ്റ് കടന്നുപോയിരിക്കുന്നത്.

ഇതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. കാര്‍ കണ്ടെത്തുന്നതിനായി കോയമ്പത്തൂര്‍ ഭാഗത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. തിങ്കള്‍ ഉച്ചയോടെയാണ് കളമശേരിക്ക് സമീപം മഞ്ഞുമ്മല്‍ റെഗുലര്‍ കം ബ്രിഡ്ജിനു സമീപം സനു മോഹന്റെ പതിമൂന്നുകാരിയായ മകള്‍ വൈഗയുടെ മൃതദേഹം കണ്ടെത്തിയത്.

മുങ്ങി മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സനു മോഹനായി പുഴയിലടക്കം തിരച്ചില്‍ നടത്തിയിരുന്നു. വാഹനം അതിര്‍ത്തി കടന്നതോടെ സംഭവത്തില്‍ ദുരൂഹതകള്‍ ഏറുകയാണ്.

 

Top